തദ്ദേശ തിരഞ്ഞെടുപ്പ് : അടിത്തട്ട് പ്രവർത്തനം ലക്ഷ്യമിട്ട് ബി.ജെ.പി

Sunday 24 August 2025 12:00 AM IST

തൃശൂർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയുടെ പദ്ധതി ലക്ഷ്യം കണ്ടതോടെ, തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ ബി.ജെ.പി. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നേടുകയും, പരമാവധി സീറ്റുകൾ കൈയടക്കുകയുമാണ് ലക്ഷ്യം.

ശിൽപ്പശാലകൾക്ക് പുറമേ അടിത്തട്ടിലുള്ള പ്രവർത്തനവും ശക്തമാക്കും. വോട്ടർ പട്ടിക വിവാദം സജീവമായി നിൽക്കുന്നുണ്ടെങ്കിലും ,തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആളെ ചേർക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിലും ഇന്നലെ തൃശൂരിൽ നടന്ന സംസ്ഥാന ശിൽപ്പശാലയിലും തദ്ദേശ തിരഞ്ഞെടുപ്പിലൂന്നിയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇതിനകം സംസ്ഥാനത്തെ 20,000 ഓളം വാർഡുകളിൽ സമ്മേളനം നടത്തി.

അതേസമയം, ഇന്നലെ നടന്ന ശിൽപ്പശാലയിലും കെ.സുരേന്ദ്രന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. എല്ലാവരും എല്ലാ പരിപാടികളിലും പങ്കെടുക്കേണ്ട കാര്യമില്ലെന്ന വിശദീകരണമാണ് സംസ്ഥാന പ്രസിഡന്റ് നൽകിയത്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മികച്ച പ്രകടനത്തിന് നേതൃത്വം നൽകിയത് കെ.സുരേന്ദ്രനായിരുന്നു. തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപിയും പങ്കെടുത്തില്ല. പ്രകാശ് ജാവ്‌ദേക്കർ, അപരാജിത സാരംഗി, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുതിർന്ന നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.പി.അബ്ദുള്ളക്കുട്ടി, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ശിൽപ്പശാല.

അ​യ്യ​പ്പ​ഭ​ക്ത​ ​സം​ഗ​മ​ത്തി​ൽ​ ​സ്റ്റാ​ലി​ൻ​ : അ​പ​മാ​നി​ക്ക​ലെ​ന്ന് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

തൃ​ശൂ​ർ​:​അ​യ്യ​പ്പ​ഭ​ക്ത​ ​സം​ഗ​മ​ത്തി​ൽ​ ​സ​നാ​ത​ന​ധ​ർ​മ്മ​ ​വി​രോ​ധി​യാ​യ​ ​ത​മി​ഴ്‌​നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​ൻ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത് ​ഹി​ന്ദു​ക്ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ശ​ബ​രി​മ​ല​യി​ലെ​ ​വി​ശ്വാ​സ​ങ്ങ​ളെ​ ​ത​ക​ർ​ക്കാ​ൻ​ ​നോ​ക്കി​യ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​യ്യ​പ്പ​ ​ഭ​ക്ത​ ​സം​ഗ​മം​ ​ന​ട​ത്തു​ന്ന​ത് ​പ്ര​ഹ​സ​ന​മാ​ണ്.​സി.​പി.​എ​മ്മും​ ​ഡി.​എം.​കെ​യും​ ​ശ​ബ​രി​മ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​ത് ​വ​ലി​യൊ​രു​ ​വി​രോ​ധാ​ഭാ​സ​മാ​ണ്.​ശ​ബ​രി​മ​ല​യി​ലെ​ ​ആ​ചാ​ര​ങ്ങ​ളെ​യും​ ​അ​യ്യ​പ്പ​ഭ​ക്ത​രെ​യും​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​ഒ​ട്ടേ​റെ​പ്പേ​രെ​ ​ജ​യി​ലി​ല​ട​ക്കു​ക​യും​ ​ചെ​യ്ത​ ​സ​ർ​ക്കാ​രാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റേ​ത്.​സ്റ്റാ​ലി​നും​ ​മ​ക​ൻ​ ​ഉ​ദ​യ​നി​ധി​യും​ ​വോ​ട്ടു​ ​ബാ​ങ്കു​ക​ളെ​ ​പ്രീ​തി​പ്പെ​ടു​ത്താ​ൻ​ ​ഹി​ന്ദു​ക്ക​ളെ​യും​ ​ഹി​ന്ദു​ ​ധ​ർ​മ്മ​ത്തെ​യും​ ​അ​വ​ഹേ​ളി​ക്കു​ന്നു.​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​ജ​ന​ങ്ങ​ളെ​ ​വി​ഡ്ഢി​ക​ളാ​ക്കാ​നു​ള്ള​ ​ത​ന്ത്രം​ ​മാ​ത്ര​മാ​ണ് ​അ​യ്യ​പ്പ​സം​ഗ​മ​മെ​ന്നും​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.