ഓണം കളർ ആക്കാൻ ഒരുങ്ങി നിലമ്പൂർ കെഎസ്ആർടിസി ടൂറിസം സെൽ
Sunday 24 August 2025 12:13 AM IST
നിലമ്പൂർ: നിലമ്പൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന് കീഴിൽ വിനോദയാത്രാ ട്രിപ്പുകളൊരുക്കുന്നു. മലക്കപ്പാറ,നെല്ലിയാമ്പതി ,വയനാട്,സൈലന്റ് വാലി,ഗവി ,മൂന്നാർ,കാസർകോട്,കോഴിക്കോട്, ആഡംബര കപ്പൽ യാത്ര തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും അതോടൊപ്പം ഭക്തർക്കായി ആറന്മുള പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്രയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക. ഫോൺ: 9447436967, 7012968595,9495135494