കാവുകൾക്ക് ധനസഹായം

Sunday 24 August 2025 12:18 AM IST

പത്തനംതിട്ട : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനത്തിന് വനംവന്യജീവി വകുപ്പ് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം രസീത്, ലൊക്കേഷൻ സ്‌കെച്ച്, ഉടമസ്ഥതാ രേഖകൾ, ഫോട്ടോഗ്രാഫ് എന്നിവ സഹിതം വനം വകുപ്പിന്റെ വെബ്‌സൈറ്റ് മുഖേനെ അപേക്ഷിക്കണം. അവസാന തീയതി 31. മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കരുത്. ഫോൺ: 04682243452. വെബ് സൈറ്റ് : https://forest.kerala.gov.in/