എം.ബി.ബി.എസ് അഡ്മിഷൻ

Sunday 24 August 2025 12:22 AM IST

കൊല്ലം: കശുഅണ്ടി തൊഴിലാളിയുടെ മകൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ചു. കശുഅണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള കണ്ണനല്ലൂർ ഫാക്ടറിയിലെ പീലിംഗ് തൊഴിലാളി ശ്രീകലയുടെയും കൂലിവേലക്കാരനായ സുരേഷിന്റെയും മകൾ നവ്യാ സുരേഷിനാണ് ഡോക്ടറാകാൻ നിയോഗം. ഇ.എസ്.ഐ ക്വാട്ടയിൽ ചെന്നൈ മെഡിക്കൽ കോളേജിലാണ് പ്രവേശനം. പാവങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാകണമെന്നാണ് ആഗ്രഹം. അമ്മയ്ക്കൊപ്പം കശുഅണ്ടി ഫാക്ടറിയിലെത്തിയ നവ്യയെ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അനുമോദിച്ചു. കോർപ്പറേഷൻ 25,000 രൂപ ചെലവിനും നൽകും. 9 വർഷത്തിനിടെ കോർപ്പറേഷന് കീഴിലുള്ള കശുഅണ്ടി തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്ന് 19 പേർ എം.ബി.ബി.എസിന് അഡ്മിഷൻ നേടിയിരുന്നു.