പ്രകടനം നടത്തി

Sunday 24 August 2025 12:22 AM IST

പത്തനംതിട്ട : സർക്കാർ ജീവനക്കാരെ ആക്ഷേപിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ. യുടെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ടയിൽ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രകടനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി കെ.ആർ.ശോഭന, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് പി.ടി.സാബു, എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ എസ്.ബിനു, വൈസ് പ്രസിഡന്റ് എൽ.അഞ്ജു, ജോയിന്റ് സെക്രട്ടറി പി.ബി.മധു എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എസ്.ശ്രീകുമാർ സ്വാഗതവും കെ.ജി.എൻ.എ ജില്ലാസെക്രട്ടറി ദീപാ ജയപ്രകാശ് നന്ദിയും പറഞ്ഞു.