ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം
Sunday 24 August 2025 12:23 AM IST
അടൂർ : സെന്റ് സിറിൾസ് കോളേജിലെ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചരിത്ര വിഷയങ്ങളിൽ വിദ്യാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു. ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ഒ.സി.പ്രമോദിന്റെ അദ്ധ്യക്ഷതയിൽ കേരള സർവ്വകലാശാല മുൻ സിൻഡിക്കറ്റ് അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. ഡോ.നിഷാ മാത്യു, ഡോ.ഗായത്രി ദേവി, നാഫിലാനസീർ എന്നിവർ സംസാരിച്ചു. 2025 - 26 വർഷത്തെ അസോസിയേഷൻ സെക്രട്ടറിയായി രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥി എൻ.അലിഫുദ്ധീനെ തിരഞ്ഞെടുത്തു.