രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്

Sunday 24 August 2025 12:24 AM IST

കൊല്ലം: അദർ ബാക്ക് വേർഡ് ഹിന്ദു വിഭാഗങ്ങളിലെ ഇരുപത്തിനാല് സംഘടനാ നേതാക്കളും അംഗങ്ങളും ഫോർവേഡ് ബ്ലോക്കിൽ അംഗത്വം സ്വീകരിച്ച് രാഷ്ട്രീയ ശക്തിയാകാൻ തീരുമാനിച്ചു. ഇന്ന് രാവിലെ 10ന് കൊല്ലം സി.എസ്.ഐ കൺവെൻഷൻ സെന്റൽ ആയിരങ്ങളെ അണിനിരത്തി രാഷ്ട്രീയ സമ്മേളനം നടത്തും. എസ്.കുട്ടപ്പൻ ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഫോർവേർഡ് ബ്ലോക്ക് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ജി.ദേവരാജൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ സമുദായങ്ങളുടെ സംസ്ഥാന നേതാക്കൾ സംസാരിക്കും. ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി മനോജ്‌ കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ജി.നിശികാന്ത് നന്ദിയും പറയും.