12000 രൂപ ബോണസ് നൽകണം
Sunday 24 August 2025 12:29 AM IST
കൊല്ലം: ലോട്ടറി വിൽപ്പന തൊഴിലാളികൾക്ക് ഓണം ബോണസായി 12000 രൂപ സർക്കാർ അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ച് 26ന് തിരുവനന്തപുരം സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തും.
ജി.എസ്.ടി നിരക്ക് കുറച്ച് സമ്മാനങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബർ രണ്ടാം വാരം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികൾ സംസാരിച്ചു.