മരുന്നും ചികിത്സയും ഉറപ്പാക്കണം

Monday 25 August 2025 12:32 AM IST
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല മെഡിക്കൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റിയംഗം ജ്യോതി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല മെഡിക്കൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജ്യോതി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.ആർ. മോഹൻ കുമാർ അദ്ധ്യക്ഷനായി. നേതാക്കളായ പി.എം. ദിനേശൻ, ഫ്രാൻസിസ് കളത്തുങ്കൽ, കെ.എസ്. ഹരികുമാർ, ജോർജ് ജോസഫ്, എ.ഐ.കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.സി. ജോളി, എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം സി.കെ. ശിവദാസൻ, എ.ഐ.എം.എസ്.എസ് ജില്ലാ സെക്രട്ടറി കെ.കെ. ശോഭ, കെ.ഒ. സുധീർ, കെ.പി. സാൽവിൻ, എം.കെ. ഉഷ എന്നിവർ പ്രസംഗിച്ചു.