അങ്കമാലിയിൽ പുതിയ ട്രാഫിക് പരിഷ്കരണം

Monday 25 August 2025 12:42 AM IST

അങ്കമാലി: ഓണത്തിരക്ക് ഒഴിവാക്കാൻ അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാന കവലകളിൽ ട്രാഫിക് പരിഷ്കാരം ഏ‍ർപ്പെടുത്തി. വരും ദിവസങ്ങളിൽ ക്യാപ്ഷെഡ് റോഡിന്റെയും പഴയ മാർക്കറ്റ് റോഡിന്റെയും ഒരു വശം പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താനും ട്രാഫിക് കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കും. ടൗണിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് വ്യാപാരി വ്യവസായികളുടെ സഹായത്തോടെ നൽകുവാനും ട്രാഫിക് റെഗുലേറ്റർ കമ്മിറ്റിയിൽ തീരുമാനമെടുത്തു.

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്

പ്രധാന ജംഗ്ഷനുകളായ ടി.ബി ജംഗ്ഷനിലും അങ്ങാടിക്കടവ് ജംഗ്ഷനിലും താത്കാലിക മീഡിയൻ സ്ഥാപിച്ചു.

ടി.ബി ജംഗ്ഷനിൽ എൻ.എച്ച് ഭാഗത്തേക്ക് പോകുന്ന ബസുകൾ താലൂക്ക് ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോറിന്റെ മുൻവശത്ത് നിറുത്തണം

 എൻ.എച്ചിൽ നിന്ന് മഞ്ഞപ്ര ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തന്നെ നിർത്തണം

എൽ.എഫ് ഭാഗത്തു നിന്ന് ക്യാമ്പ് ഷെഡ് റോഡിലേക്ക് കടക്കുന്ന വശത്ത് ബസ് സ്റ്റോപ്പ് പ്രസിഡന്റ് ബാറിന്റെ മുൻവശത്തേക്ക് മാറ്റി.