അങ്കമാലിയിൽ തൊഴിൽ മേള

Monday 25 August 2025 12:22 AM IST

അങ്കമാലി: വിജ്ഞാന കേരളം ക്യാമ്പയിനിന്റെ ഭാഗമായി വിജ്ഞാന എറണാകുളവും അങ്കമാലി നഗരസഭയും കുടുംബശ്രീയുമായി ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും തൊഴിൽ മേളയും നാളെ നടക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ഷിയൊപോൾ അറിയിച്ചു. നഗരസഭാ ഹാളിൽ രാവിലെ 9 മുതൽ നടക്കുന്ന തൊഴിൽമേളയിൽ അങ്കമാലിയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരും പങ്കെടുക്കും. സ്ഥാപനങ്ങളിലെ ഒഴിവുകൾ നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനേജർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയവും അനുസരിച്ചുള്ള തൊഴിൽ ഇതുവഴി നേടാനാകും. 18 വയസ് മുതൽ 45 വയസ് വരെയുള്ളർക്ക് പങ്കെടുക്കാം. കരിയർ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന സ്ഥിരം സംവിധാനമാണ് ജോബ് സ്റ്റേഷൻ. രജിസ്ട്രേഷന്: 9846996235, 9847200430, 9745628663, 9400457533.