'സ്‌നേഹിത' പന്ത്രണ്ടാം വാർഷികം
Monday 25 August 2025 12:57 AM IST
കൊച്ചി: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹിതയുടെ 12-ാം വാർഷികാഘോഷം എ.ഡി.എം വിനോദ് രാജ് ഉദ്ഘാടനം ചെയ്തു.
'ഉച്ചഭാഷിണി" 3.0 പ്രചാരണ ക്യാമ്പയിനും ഫ്ലാഗ് ഓഫ് ചെയ്തു. എഫ്.എൻ.എച്ച്.ഡബ്ല്യു പ്രവർത്തനങ്ങളുടെ ഭാഗമായി കർക്കടക ഫെസ്റ്റിനോടനുബന്ധിച്ച് അയൽക്കൂട്ടം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 'സൈബർ ജാലകം" ഓൺലൈൻ ക്വിസ് മത്സര വിജയികളെയും പ്രഖ്യാപിച്ചു. 3400 അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ 32 പേർ എല്ലാ ചോദ്യത്തിനും ശരിയുത്തരം നൽകി. നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തു ടി.എം. റെജീന അദ്ധ്യക്ഷയായി. കെ.ആർ. രജിത, കെ.സി. അനുമോൾ, ഷൈൻ ടി. മണി തുടങ്ങിയവർ പങ്കെടുത്തു.