സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചു
Monday 25 August 2025 12:22 AM IST
കാക്കനാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ നിക്ഷേപവും ലഹരി കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനായി പൊലീസുമായി സഹകരിച്ച് തൃക്കാക്കര നഗരസഭയിൽ 130 സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചു. നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം തൃക്കാക്കര എ.സി.പി പി.എസ്.ഷിജു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, സ്മിത സണ്ണി, സുനീറ ഫിറോസ്, വർഗീസ് പ്ലാശേരി, റസിയ നിഷാദ്, ഉണ്ണി കാക്കനാട്, ചന്ദ്രബാബു, ടി.കെ. സതീഷ് കുമാർ, റാഷിദ് ഉള്ളമ്പിളി, എ.എ. ഇബ്രാഹിം കുട്ടി, ഷാന അബ്ദു, അൻസിയ ഹക്കിം, സുനി കൈലാസ്, അജുന ഹാഷിം എന്നിവർ പങ്കെടുത്തു.