കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Monday 25 August 2025 12:19 AM IST
മുക്കം എഡ്യുക്കേഷനൽ ട്രസ്റ്റിൻ്റെയും ക്രസ്റ്റ് ഗ്ലോബൽ സിറ്റിയുടെയും കോർപറേറ്റ് ഓഫീസ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുക്കം എഡ്യുക്കേഷനൽ ട്രസ്റ്റിൻ്റെയും ക്രസ്റ്റ് ഗ്ലോബൽ സിറ്റിയുടെയും കോർപ്പറേറ്റ് ഓഫീസ് നോർത്ത് കാരശ്ശേരിയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കി വൻകിട ബിസിനസ്സാക്കി മാറ്റുന്നത് ശരിയല്ലെന്നും ഇത്തരം സ്ഥാപനങ്ങളിൽ ഫീസ് ഏകീകരണം അനിവാര്യമായിരിക്കയാണെന്നും മന്ത്രി പറഞ്ഞു. ലിൻ്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.കുഞ്ഞാലി, മുക്കം മുഹമ്മദ്, ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.പി ജമീല, വി. വസീഫ്, ടി. വിശ്വനാഥൻ, വി.കെ വിനോദ്, ഇ. യാകൂബ് ഫൈസി എന്നിവർ പങ്കെടുത്തു.