ജനമൈത്രി വളണ്ടിയർ പരിശീലനം

Monday 25 August 2025 12:19 AM IST
ജനമൈത്രി വളണ്ടിയർ പരിശീലനം നടത്തി. ഡിവൈ.എസ്.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കാൻ ഹൊസ്ദുർഗ് ജനമൈത്രി പൊലീസ്, ജനമൈത്രി വളണ്ടിയർ പരിശീലനം നടത്തി. ബിഗ് മാളിൽ പരിശീലനം ഡിവൈ.എസ്.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ എം.വി വിഷ്ണുപ്രസാദ് അദ്ധ്യക്ഷനായി. സഹപാഠിയുടെ ജീവൻ രക്ഷിച്ച ദുർഗ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി വിദ്യാർത്ഥി മുഹമ്മദ് സഹൽ ഷഹസാദിനെ അനുമോദിച്ചു. എൻ.എസ് സൈമ, തഹസിൽദാർ പി. തുളസിരാജ്, എ.പി രാജ്പുട്ട്, കെ.പി.വി രാജീവൻ, അഹമ്മദ് ഷഫീഖ്, സുധീഷ്, എസ്.ഐ പ്രദീപ് ഭട്ട്, കെ. ശ്രീജേഷ്, ശിൽപ, ഇ.വി ജയകൃഷ്ണൻ, കെ. സുകുമാർ എന്നിവർ സംസാരിച്ചു. പ്രദീപൻ കോതോളി സ്വാഗതവും എം. സുനിൽകുമാർ നന്ദിയും പറഞ്ഞു. പരിശീലനത്തിൽ 80 ഓളം വളണ്ടിയർമാർ പങ്കെടുത്തു. സമാപനം ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ ഉദ്ഘാടനം ചെയ്തു.