കെ.എസ്.ടി.എ പ്രവൃത്തി പരിചയ ശില്പശാല
Monday 25 August 2025 12:18 AM IST
കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ അദ്ധ്യാപകർക്കായുള്ള പ്രവൃത്തി പരിചയ ശില്പശാല ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ ലസിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും സബ് കമ്മിറ്റി കൺവീനർ വി.കെ ബാലാമണി നന്ദിയും പറഞ്ഞു. പോട്ടറി പെയിന്റിംഗ്, ഒറിഗാമി, വെജിറ്റബിൾ പ്രിന്റിംഗ്, എംബ്രോയ്ഡറി എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകിയത്. എൻ.സി.ഐ.ആർ.ടി മാസ്റ്റർ ട്രെയിനർ പ്രമോദ് നേതൃത്വം നൽകി. ട്രെയിനർമാരായ കെ. സുമതി, കെ. ജയ, വിചിത്ര, സ്മിത എന്നിവരും പരിശീലനം നൽകി.