കുട്ടമത്ത് അനുമോദന സദസ് സംഘടിപ്പിച്ചു
Monday 25 August 2025 12:18 AM IST
ചെറുവത്തൂർ: കേരള പൂരക്കളി കലാ അസോസിയേഷൻ ചെറുവത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി. കുമാരൻ അദ്ധ്യക്ഷനായി. കേരള പൂരക്കളി അക്കാഡമിയുടെ പൂരക്കളി മറുത്തുകളി അവാർഡുകൾ നേടിയ കലാകാരന്മാരെ ടി.ഐ മധുസൂദനൻ എം.എൽ.എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള മുഖ്യാതിഥിയായി. രാജേന്ദ്രൻ പയ്യാടക്കത്ത്, വി. ഗോപാലകൃഷ്ണൻ, പി. ദാമോദരൻ പണിക്കർ, ചന്ദ്രൻ മണിയറ, പി.വി കുഞ്ഞിക്കണ്ണൻ, എം. ശ്രീധരൻ, തമ്പാൻ പണിക്കർ, കെ. സുരേശൻ, സി. ചന്ദ്രൻ, മാടായി കുഞ്ഞിക്കണ്ണൻ, വിനോദ് കുട്ടമത്ത്, രത്നവല്ലി കുട്ടമത്ത്, സുബിൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു. പി.കെ രവീന്ദ്രൻ സ്വാഗതവും പ്രശാന്ത് പയ്യക്കാൽ നന്ദിയും പറഞ്ഞു.