ഗണേശോത്സവത്തിന് തുടക്കമായി
കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റ് - കേരള - ഇന്ത്യ സംഘടിപ്പിക്കുന്ന ഗണേശ ഉത്സവത്തിന് കോഴിക്കോട് പുതിയ പാലത്ത് തുടക്കം. ഈ മാസം 28വരെ ഗണേശ മണ്ഡപത്തിലെ തളി ക്ഷേത്രത്തിന് സമീപമാണ് പരിപാടി. പുലർച്ചെ മുല്ലപ്പള്ളി കൃഷണൻ നമ്പൂതിരിയുടെ കാർമികത്വത്തിലുള്ള ഗണപതി ഹോമത്തോടെ തുടക്കമായി. നേത്രോന്മീലനം ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. തുടർന്ന് ഉഷ പൂജ, ദീപാരാധന എന്നിവയും ഉണ്ടായി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരാഗൺ ഗ്രൂപ്പ് ചെയർമാൻ സുമേഷ് ഗോവിന്ദന് പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി. ആർ ജയന്തുകുമാർ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ, അഡ്വ. കെ.പി. പ്രകാശ് ബാബു, നരസിംഹഹാനന്ദ സ്വാമി, ബഷീർ പട്ടേൽതാഴം, റവ. രാജു ചീരൻ, വി പത്മ കുമാർ, വിജു ഭാരത്, കെ പത്മ നാഭൻ, നിസാർ ഒളവണ്ണ, പി അബൂബക്കർ, പി.ടി ശ്രീവത്സൻ ഉണ്ണി, ഉണ്ണി കൃഷ്ണ മേനോൻ, ഷാജി കെ പണിക്കർ, രാജേഷ് ശാസ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് നിഷാദ് സുൽത്താൻ ഫാമിലി അവതരിപ്പിക്കുന്ന ഭക്തിഗാന സുധയും മറ്റു പരിപാടികളും നടക്കും.