അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കണം:എൻ.കെ. പ്രേമചന്ദ്രൻ

Monday 25 August 2025 1:36 AM IST
പേരയം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

പേരയം: അങ്കണവാടിക്കാരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പേരയം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം ചെലവഴിച്ചു നിർമ്മിക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ഷേർളി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് പാപ്പച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതാ ബിജു, വൈ. ചെറുപുഷ്പം, ഐ.സി.ഡി.എസ് സൂപ്പർവൈസർ മേരിലത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജെ. സുനിൽ ജോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം ഷാജി പേരയം, ബിജു ജോർജ്, ലോക്കൽ സെക്രട്ടറി നിജോ കോട്ടപ്പുറം, ലിജു വർഗീസ് എന്നിവർ സംസാരിച്ചു.