സ്‌പെഷ്യൽ ഓണം ധോത്തിയുമായി രാംരാജ് കോട്ടൺ
Monday 25 August 2025 12:51 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ രാംരാജ് കോട്ടൺ സ്‌പെഷ്യൽ ഓണം ധോത്തികൾ പുറത്തിറക്കി. ഓണാഘോഷത്തിന് ചാരുത പകരാനായി ആഡംബര കോട്ടൺ ധോത്തികൾ, കസവ് മുണ്ടുകൾ, ചുട്ടി കര , കോട്ടൺ കര, പ്രിന്റഡ് ബോർഡർ ധോത്തികൾ എന്നിവയുടെ വിപുലമായ ശ്രേണികളുണ്ട്. പരമ്പരാഗത കരകൗശല, സമകാലിക ട്രെൻഡുകളുടെ സന്തുലിതാവസ്ഥയാണ് ഈ പുതിയ ശ്രേണി, സമ്പന്നമായ സ്വർണ സാരി വർക്ക്, വ്യത്യസ്ഥമായ ബോർഡർ പാറ്റേണുകൾ, ആഡംബര മൃദു കോട്ടൺ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ സീരീസെന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ നാഗരാജൻ പറഞ്ഞു. കേരളത്തിലുടനീളമുള്ള എല്ലാ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും 550രൂപ മുതൽ വിലയിൽ പുതിയ ശേഖരം ലഭ്യമാണ്.