വാർഷിക സമ്മേളനം
Monday 25 August 2025 12:58 AM IST
കോന്നി : വിളക്കിത്തല നായർ സമാജം കോന്നി താലൂക്ക് യൂണിയൻ എട്ടാമത് വാർഷിക സമ്മേളനം സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ.കെ.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി. കോന്നി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ട്രഷറർ എ.കെ.അനിൽ കുമാർ,എസ് അനൂപ്, പി.വി.വത്സല, ബാബു കുഴിക്കാല, പി ആർ വിനോദ്, വി.ആർ.സുജ, കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.