ലേബർ കോൺഫറൻസ് വിളിക്കണം: ബി.എം.എസ്

Monday 25 August 2025 12:00 AM IST

ന്യൂഡൽഹി: ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐ.എൽ.സി) അടിയന്തിരമായി വിളിക്കണമെന്ന് ഭോപ്പാലിൽ ചേർന്ന ബി.എം.എസ് ദേശീയ പ്രവർത്തക യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2015ന് ശേഷം ഇതുവരെയും സമ്മേളനം വിളിക്കാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നയം രൂപീകരണം ചർച്ച ചെയ്യാനുമുള്ള ജീവനക്കാരും തൊഴിലുടമകളും സർക്കാർ പ്രതിനിധികളും അടങ്ങിയ ത്രീകക്ഷിവേദിയാണ് ഐ.എൽ.സി. പാർലമെന്റ് പാസാക്കിയ വേജ് കോഡും,സോഷ്യൽ സെക്യൂരിറ്റി കോഡ് അടിയന്തരമായി നടപ്പാക്കണം. ഒക്യുപേഷണൽ സെക്യൂരിറ്റി കോഡ്, ഇൻഡ്സ്ട്രീയൽ റിലേഷൻ കോഡ് എന്നിവ ഭേദഗതിയോടെ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ബി.എം.എസ് പ്രസിഡന്റ് ഹിരൺമയ് പാണ്ഡ്യ അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടറി രവീന്ദ്ര ഹിമഡേ റിപ്പോർട്ട് അവതരിപ്പിച്ചു. ബി.എം.എസ് ദേശീയ സമ്മേളനം 2026 ഫെബ്രുവരി 6, 7, 8 തീയതികളിൽ ഒഡീഷയിലെ പുരിയിൽ നടത്താനും യോഗം തീരുമാനിച്ചെന്നും ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ അറിയിച്ചു.