മൂന്നുവർഷത്തിനിടെ പാലക്കാട് തുടങ്ങിയത് 31,401 സംരംഭം

Monday 25 August 2025 1:11 AM IST
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി കരിമ്പുഴ കോട്ടാപ്പാടത്ത് ആരംഭിച്ച സൈന്‍കോ മാനുഫാക്ച്വറിംഗ് യൂണിറ്റ്

 1888.63 കോടിയുടെ നിക്ഷേപം

പാലക്കാട്: സംസ്ഥാനത്ത് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ പാലക്കാട് ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആരംഭിച്ചത് 31,401 സംരംഭങ്ങൾ. 2022-23 സാമ്പത്തിക വർഷത്തിലാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2025 വരെ ആരംഭിച്ച സംരംഭങ്ങളിലൂടെ 1888.63 കോടിയുടെ നിക്ഷേപമാണുണ്ടായത്. കുടുംബശ്രീ, സഹകരണം, കൃഷി, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പദ്ധതികൾ നടപ്പാക്കുന്നത്. 2022-23 സാമ്പത്തിക വർഷം 12557 സംരംഭങ്ങളും, 2023-24 ൽ 9323 സംരംഭങ്ങളും, 2024-25 സാമ്പത്തിക വർഷം 9521 സംരംഭങ്ങളുമാണ് ജില്ലയിലെ അഞ്ചു താലൂക്ക് വ്യവസായ കേന്ദ്രങ്ങൾക്ക് കീഴിൽ ആരംഭിച്ചത്.

സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്ക് വ്യവസായ കേന്ദ്രങ്ങൾക്ക് കീഴിൽ ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങൾ: (2022-23):

• ചിറ്റൂർ: 2,663 സംരംഭങ്ങൾ, 5,646 തൊഴിലവസരങ്ങൾ, 96.82 കോടി നിക്ഷേപം. • ആലത്തൂർ: 1,824 സംരംഭങ്ങൾ, 3,745 തൊഴിലവസരങ്ങൾ, 73.74 കോടി നിക്ഷേപം. • മണ്ണാർക്കാട്: 1,650 സംരംഭങ്ങൾ, 3,430 തൊഴിലവസരങ്ങൾ, 91.82 കോടി നിക്ഷേപം. • ഒറ്റപ്പാലം: 4,089 സംരംഭങ്ങൾ, 9,404 തൊഴിലവസരങ്ങൾ, 264.65 കോടി നിക്ഷേപം. • പാലക്കാട്: 2,331 സംരംഭങ്ങൾ, 5,504 തൊഴിലവസരങ്ങൾ, 147.52 കോടി നിക്ഷേപം.

(2023 - 24):

• ചിറ്റൂർ: 1,897 സംരംഭങ്ങൾ, 3,754 തൊഴിലവസരങ്ങൾ, 97.59 കോടി നിക്ഷേപം. • ആലത്തൂർ: 1,416 സംരംഭങ്ങൾ, 3,369 തൊഴിലവസരങ്ങൾ, 132 കോടി നിക്ഷേപം. • മണ്ണാർക്കാട്: 1,159 സംരംഭങ്ങൾ, 2,236 തൊഴിലവസരങ്ങൾ, 67.86 കോടി നിക്ഷേപം. • ഒറ്റപ്പാലം: 3,149 സംരംഭങ്ങൾ, 6,628 തൊഴിലവസരങ്ങൾ, 178.61 കോടി നിക്ഷേപം. • പാലക്കാട്: 1,702 സംരംഭങ്ങൾ, 4,378 തൊഴിലവസരങ്ങൾ, 140.92 കോടി നിക്ഷേപം.

(2024 - 25):

• ചിറ്റൂർ: 1,951 സംരംഭങ്ങൾ, 3,920 തൊഴിലവസരങ്ങൾ, 140.37 കോടി നിക്ഷേപം. • ആലത്തൂർ: 1,471 സംരംഭങ്ങൾ, 2,981 തൊഴിലവസരങ്ങൾ, 81.86 കോടി നിക്ഷേപം. • മണ്ണാർക്കാട്: 1,068 സംരംഭങ്ങൾ, 2,106 തൊഴിലവസരങ്ങൾ, 59.24 കോടി നിക്ഷേപം. • ഒറ്റപ്പാലം: 3,282 സംരംഭങ്ങൾ, 7,085 തൊഴിലവസരങ്ങൾ, 177.13 കോടി നിക്ഷേപം. • പാലക്കാട്: 1,803 സംരംഭങ്ങൾ, 4,900 തൊഴിലവസരങ്ങൾ, 138.5 കോടി നിക്ഷേപം.