അഡ്വഞ്ചർ എക്‌സ് പേഴ്‌സണ പതിപ്പുമായി ഹാരിയറും സഫാരിയും

Monday 25 August 2025 12:11 AM IST

കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്റെ മുൻനിര എസ്‌.യു.വികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ അഡ്വഞ്ചർ എക്‌സ് പേഴ്‌സണ പതിപ്പ് പുറത്തിറക്കി. എസ്.യു.വി വിഭാഗത്തിലെ നവീന സവിശേഷതകൾ അഡ്വഞ്ചർ പേഴ്‌സണയിൽ കാണാനാകും. അഡാപ്‌ടീവ് ക്രൂയിസ് കൺട്രോളുള്ള എ.ഡി.എ.എസ്, 360 ഡിഗ്രി എച്ച്.ഡി സറൗണ്ട് വ്യൂ, ഓട്ടോ ഹോൾഡോടെ ട്രെയിൽ ഹോൾഡ് ഇ.പി.ബി, ട്രെയിൽ റെസ്‌പോൺസ് മോഡുകൾ, കമാൻഡ് ഷിഫ്‌റ്റർ, എർഗോ ലക്‌സ് ഡ്രൈവർ സീറ്റ്, 26.03 സെന്റീമീറ്റർ അൾട്രാവ്യൂ ട്വിൻ സ്‌ക്രീൻ സിസ്റ്റം, ട്രെയിൽ സെൻസ് ഓട്ടോ ഹെഡ്‌ലാമ്പുകൾ, അക്വാ സെൻസ് വൈപ്പറുകൾ, മൾട്ടി ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്.

ലാൻഡ് റോവറിന്റെ ലെജൻഡറി ഡി 8 പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരുക്കിയ ഒമേഗാർക്ക് ആർക്കിടെക്ചറിൽ നിർമ്മിച്ചതും അതിശക്തമായ 2.0ലി ക്രയോടെക് ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്നതുമാണ് ഹാരിയർ, സഫാരി അഡ്വഞ്ചർ എക്‌സ് പേഴ്‌സണകൾ. പുതിയ പ്യുവർ എക്‌സ് പേഴ്‌സണയും ഈ നിരയിൽ വരുന്നുണ്ട്. സഫാരി പ്യൂർ എക്‌സ് വേരിയന്റ് വില 18,49,000 (ന്യൂഡൽഹി) രൂപയിലും ഹാരിയർ പ്യൂർ എക്‌സ് വേരിയന്റ് വില 17,99,000 (ന്യൂഡൽഹി) രൂപയിലും ആരംഭിക്കുന്നു.

ഹാരിയർ അഡ്വഞ്ചർ എക്‌സിന് 18.99 ലക്ഷം രൂപയാണ് പ്രാരംഭ വില

സഫാരി അഡ്വഞ്ചർ എക്‌സ്+ പേഴ്‌സണയുടെ വില 19.99 ലക്ഷം രൂപയാണ്