ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് സ്‌പ്രിന്റ് എഡിഷൻ

Monday 25 August 2025 12:12 AM IST

കൊച്ചി : ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി.കെ.എം) ലക്ഷ്വറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്റെ പുതിയ പതിപ്പായ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് കാറിന്റെ സ്‌പ്രിന്റ് എഡിഷൻ പുറത്തിറക്കി. ആകർഷകമായ ഡ്യുവൽ ടോൺ ബോഡി, മാറ്റ് ബ്ലാക്ക് ഫിനിഷ്, എക്സ്ക്ലൂസീവ് സ്പോർട്സ് കിറ്റ് എന്നിവയോടെ സ്പോർട്ടി ലുക്കും മികച്ച പ്രകടനവും സമന്വയിപ്പിക്കുന്ന പുതിയ വേരിയന്റാണിത്. ന്യൂജൻ ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായാണ് രൂപകൽപ്പന.

2002 ൽ ഇന്ത്യയിൽ അവതരിപ്പിച്ച കാമ്രി, പ്രീമിയം സെഡാൻ വിഭാഗത്തിൽ മികവിന്റെ മാനദണ്ഡമായി തുടരുന്ന കാറാണ്. കാമ്രി സ്‌പ്രിന്റ് എഡിഷൻ അത്യാധുനിക സാങ്കേതികവിദ്യയും ഡൈനാമിക് ഡിസൈനും സമന്വയിപ്പിക്കുന്നു.

പ്രധാന സവിശേഷതകൾ

1. എൻജിൻ ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ഫിനിഷ് ബ്ലാക്ക്-ഔട്ട് ടേപ്പ് ഉപയോഗിച്ച് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ സ്റ്റൈലിംഗ് എന്നിവ കാറിന്റെ സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു

2. 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എൻജിനും ഇ-സി.വി.ടി ട്രാൻസ്മിഷനും ഉയർന്ന ശേഷിയുള്ള ലിഥിയം-ഐയൺ ബാറ്ററിയും മികച്ച ഇന്ധനക്ഷമത നൽകുന്നു

സ്റ്റൈൽ

മാറ്റ് ബ്ലാക്ക് അലോയ് വീലുകൾ സ്പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു. ഫ്രണ്ട് ബോഡി കിറ്റ്, റിയർ ബോഡി കിറ്റ്, റിയർ സ്പോയിലർ എന്നിവ വാഹനത്തിന് ആകർഷകവും എയ്റോഡൈനാമിക് ലുക്കും നൽകുന്നു.

സുരക്ഷയും സൗകര്യവും

ഡോർ വാർണിംഗ് ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ എന്നിവ സുരക്ഷ വർദ്ധിപ്പിക്കും

നിറങ്ങൾ :

ഇമോഷണൽ റെഡ് (ചെറി റെഡ്) & മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേൾ & മാറ്റ് ബ്ലാക്ക്, സിമന്റ് ഗ്രേ & മാറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ & മാറ്റ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മെറ്റാലിക് & മാറ്റ് ബ്ലാക്ക്

എക്സ്-ഷോറൂം വില 48,50,000 മുതൽ

ആകർഷകമായ ഡിസൈനും സുസ്ഥിര മൊബിലിറ്റിയും ആധുനിക ഉപഭോക്താക്കളെ ആകർഷിക്കും

വരിന്ദർ വാധ്വ

ടി.കെ.എം വൈസ് പ്രസിഡന്റ്