ഡോൾബി അറ്റ്‌മോസ് ഫീച്ചറുള്ള എസ്‌.യു.വിയുമായി മഹീന്ദ്ര

Monday 25 August 2025 12:13 AM IST

കൊച്ചി: ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന പുതിയ എസ്.യു.വി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ എക്‌സ്.യു.വിയായ 3എക്‌സ്.ഒ ആർ.ഇ.വി.എക്‌സ്. എ, എ.എക്‌സ് 5എൽ., എ.എക്‌സ് 7, എ.എക്‌സ് 7എൽ എന്നീ മോഡലുകളിൽ ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം ലഭിക്കും.

ക്യാബിൻ ഘടനയ്ക്കനുസരിച്ച് പ്രത്യേകം ട്യൂൺ ചെയ്ത ആറ് സ്പീക്കർ ഓഡിയോ ലേഔട്ടാണ് വാഹനത്തിലുള്ളത്. ഏറ്റവും ഉയർന്ന എ.എക്‌സ് 7 എൽ വേരിയന്റിൽ ഒരു അധിക സബ് വൂഫറുമുണ്ട്. ഡോൾബി അറ്റ്‌മോസുള്ള നാല് വേരിയന്റുകളും സെപ്തംബർ പകുതിയോടെ വിതരണം ആരംഭിക്കും.

ഡോൾബി അറ്റ്‌മോസ് ഫീച്ചർ ചെയ്യുന്ന മഹീന്ദ്രയുടെ നാലാമത്തെ വാഹന ശ്രേണിയാണ് എക്‌സ്.യു.വി 3എക്‌സ്.ഒ. നേരത്തെ ബി.ഇ. 6, എക്‌സ്.ഇ.വി 9ഇ ഇ.എസ്.യുവികളിലും ഥാർ റോക്‌സിലുമാണ് ഡോൾബി അറ്റ്‌മോസുള്ളത്.

താങ്ങാവുന്ന വിലയിൽ അധിക സൗകര്യങ്ങൾ

ഉപഭോക്താക്കൾക്ക് അത്യാധുനിക സൗകര്യങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം

ആർ. വേലുസാമി

നിയുക്ത പ്രസിഡന്റ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

എക്‌സ് ഷോറൂം വില

12 ലക്ഷം രൂപ മുതൽ