അൻപത് ഷോറൂമുകളുമായി ഒബെൻ ഇലക്ട്രിക്
Monday 25 August 2025 12:17 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ ഒബെൻ ഇലക്ട്രിക് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 50-ാം ഷോറൂമും സർവീസ് സെന്ററും ആരംഭിച്ച് ചരിത്ര നേട്ടമുണ്ടാക്കി. നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യ വ്യാപകമായി 150 ഷോറൂമുകളും സർവീസ് സെന്ററുകളുമാണ് കമ്പനി ലക്ഷ്യമിടുന്നത്. വിശാഖപട്ടണം, ഗുണ്ടൂർ (ആന്ധ്രാ പ്രദേശ്), റാഞ്ചി (ജാർഖണ്ഡ്), ജബൽപൂർ (മധ്യപ്രദേശ്), അലിഗഡ്, ഉന്നാവോ (ഉത്തർപ്രദേശ്), പാലക്കാട് (കേരളം) എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.