ചിങ്ങം ഒന്നിന് 1,283 വാഹനങ്ങൾ വിറ്റഴിച്ച് റോയൽ എൻഫീൽഡ്
Monday 25 August 2025 12:19 AM IST
കൊച്ചി: റോയൽ എൻഫീൽഡ് ചിങ്ങം ഒന്നിന് റെക്കാഡ് വിൽപ്പന നേടി. കേരളത്തിൽ ഈ ദിവസം 1,283 മോട്ടോർ സൈക്കിളുടെ വിൽപ്പനയാണ് കമ്പനി നേടിയത്. 2020 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണിത്.
ഹണ്ടർ 350നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. 626 യൂണിറ്റുകൾ വിതരണം ചെയ്തു. പുതുതായി പുറത്തിറക്കിയ ഗ്രാഫൈറ്റ് ഗ്രേ കളർവേയുടെ 161 യൂണിറ്റുകളും ഉൾപ്പെടുന്നു. ബുള്ളറ്റ് 350 ഉം ക്ലാസിക് 350 ഉം യഥാക്രമം 517 ഉം 346 യൂണിറ്റുകൾ വിതരണം ചെയ്തു.
എല്ലാ മോട്ടോർസൈക്കിളുകൾക്കും റോയൽ എൻഫീൽഡ് റോഡ്‌സൈഡ് അസിസ്റ്റൻസിനൊപ്പം ഏഴുവർഷത്തെ എക്സ്റ്റൻഡഡ് വാറന്റി നൽകുന്നുണ്ട്. അധിക കവറേജിൽ സ്റ്റാൻഡേർഡ് വാറന്റിയായ മൂന്നുവർഷം അല്ലെങ്കിൽ 30,000 കിലോമീറ്ററിന് (650 സി.സിക്ക് 40,000 കിലോമീറ്റർ) പുറമെ 4 വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ കൂടി ഉൾപ്പെടുന്നുണ്ട്.