തിരുവോണ ജലോത്സവം

Monday 25 August 2025 12:33 AM IST

തിരുവല്ല : സെപ്റ്റംബർ 5ന് നീരേറ്റുപുറം പമ്പാവാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 68-മത് പമ്പാ ബോട്ട് റേസ് തിരുവോണ ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി കുട്ടാപ്പിയെ തിരഞ്ഞെടുത്തു. ഭമേൽപ്പാടം വള്ളിക്കണ്ടത്തിൽ സനുമോൾ വരച്ച കുട്ടാപ്പി എന്ന ഭാഗ്യചിഹ്നം മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. ജലോത്സവ സമിതി ചെയർമാൻ റെജി ഏബ്രഹാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ സജി അലക്സ്, കോർഡിനേറ്റർ ജെയ്സപ്പൻ മത്തായി, ട്രഷറാർ ജഗൻ തോമസ് എന്നിവർ പ്രസംഗിച്ചു.