നബിദിനം സെപ്തംബർ 5ന്

Monday 25 August 2025 1:37 AM IST

കോഴിക്കോട്: കാപ്പാട് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിനാൽ ഇന്ന് റബീഉൽ അവ്വൽ ഒന്നും നബിദിനം സെപ്തംബർ 5നും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് ഇക്കാര്യമറിയിച്ചത്.