ഗുണഭോക്തൃ യോഗം

Monday 25 August 2025 12:46 AM IST

പെരിന്തൽമണ്ണ: മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ജനറൽ വിഭാഗത്തിലുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. അബ്ദുൽ മുനീർ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ ഭവന രഹിതരുടെ പട്ടികയിലുൾപ്പെട്ട മുഴുവൻ വ്യക്തികളേയും പരിഗണിച്ച ശേഷമാണ് ഭൂരഹിതരും ഭവന രഹിതരുമായവരെയും 25-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും സെപ്തംബർ 15 നകം രേഖകൾ പഞ്ചായത്തിൽ സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. വിഇഒ ബൈജു സ്വാഗതവും പഞ്ചായത്ത് അംഗം പി. കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.