സൗജന്യതിമിര ശസ്‌ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു

Monday 25 August 2025 12:50 AM IST

താനൂർ: സോപാനം കെ.പുരത്തിന്റെ നേതൃത്വത്തിൽ

കോഴിക്കോട്ടെ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ തിമിര

ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ നാടക കലാകാരൻ ആർ.കെ.താനൂർ ഉദ്ഘാടനം ചെയ്തു. സോപാനം പ്രസിഡൻറ് പി. എസ്. സഹദേവൻ അധ്യക്ഷനായി.

പിലാതോട്ടത്തിൽ മുജീബ് റഹ്മാൻ, ആലംച്ചം പാട്ട് അബ്ദുൾകരിം, സഹദ് അലി നടക്കാവ് ടി.കൃഷ്ണരാജു, സി.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

രമ്യ രാധാകൃഷ്ണൻ, മുബാറക് പുതിയ കടപ്പുറം, ജബ്ബാർ മാടമ്പാട്ട് എന്നിവർ നേതൃത്വം നൽകി.സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് സൗജന്യതിമിര ശസ്ത്രക്രിയക്കും നിരവധി പേർക്ക് തുടർ ചികിത്സയ്ക്കും അവസരം ലഭിച്ചു.