ബാനു മുഷ്താഖിനെതിരെ വർഗീയ പോസ്റ്റ്:രണ്ടു പേർ അറസ്റ്റിൽ
മംഗളൂരു:ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വർഗീയ പോസ്റ്റ്.സംഭവത്തിൽ രണ്ട് പേരെ ഉഡുപ്പി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ തീരുമാനം‘ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.ജഗദീഷ് ഉദുപ,സുദീപ് ഷെട്ടി നിട്ടെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.ലോകപ്രശസ്തമായ മൈസൂർ ദസറയുടെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നിലവിൽ വിദേശത്തുള്ള ബാനു മുഷ്താഖ് പ്രതികരിച്ചു.ദസറ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ മുസ്‍ലിമാണ് ബാനു മുഷ്താഖ്.2017-ൽ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോൾ കവി കെ.എസ്. നിസ്സാർ അഹമ്മദ് ദസറ ഉത്സവം ഉദ്ഘാടനം ചെയ്തിരുന്നു.