സദ്ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ  'കുട്ടിത്തം' വർക്കലയിൽ 2ന്

Monday 25 August 2025 12:14 AM IST

വർക്കല: കുട്ടികളിൽ വ്യക്തിത്വ വികാസവും ആത്മവിശ്വാസവും വളർത്താൻ ലക്ഷ്യമിട്ട് ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി ഉൾപ്പെടുത്തി സദ്ഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ "കുട്ടിത്തം" പരിപാടി വർക്കലയിൽ സെപ്റ്റംബർ 2ന് വൈകിട്ട് 3ന് നടക്കും . കോയമ്പത്തൂരിൽ നടന്ന 9-ാമത് ഷോയുടെ തുടർച്ചയാണിത്.

സമൂഹ നന്മയ്ക്കായി അഡ്വ . ഷിഹാബുദീൻ കാരിയത്തിന്റെ നേതൃത്വത്തിലാണ് സിനിമാ സംവിധായകൻ മനോജ്‌ പാലോടന്റെ ആശയമായ 'കുട്ടിത്തം' മെഗാ ഷോ നടത്തുന്നത്.

അഞ്ച് ഫെയിസ് എക്സ്പ്രഷനുകളുടെ കിഡ്സ്‌ എക്സ്പ്രഷൻ ഷോ, പ്രൊഫഷണൽ ഫാഷൻ ഫോട്ടോ, ഷൂട്ട്‌ കോണ്ടെസ്റ്റ്, ഫാഷൻ തരംഗത്തിനൊപ്പം ചുവടു വയ്ക്കുന്ന കിഡ്സ്‌ ഫാഷൻ ഷോ തുടങ്ങി വിവിധ സെഷനുകളിലൂടെ കുട്ടികൾ കടന്നു പോകും. സൗന്ദര്യത്തിലും ടാലാന്റിലും സ്റ്റൈലിലും പെർഫോമൻസിലും മികച്ചവരെ കണ്ടെത്തും.

ഇതോടൊപ്പം ‘ഓപ്പറേഷൻ ജീവിതം’ എന്ന പേരിൽ ലഹരിക്കെതിരെ കുട്ടികളെ ഉൾപ്പെടുത്തി സംസ്ഥാനതല ക്യാമ്പയിനും തുടക്കം കുറിക്കും. 2 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വേൾഡ് ടൂറിന്റെ ഭാഗമായി കുട്ടിത്തം എല്ലാ രാജ്യങ്ങളിലും അവതരിപ്പിക്കും. ആദ്യ ഘട്ടം കുട്ടിത്തം കിഡ്സ്‌ ഫോട്ടോ ഷൂട്ട്‌ മത്സരം ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വർക്കല പാം ട്രീ ഹെറിറ്റേജ് റിസോർട്ടിൽ നടക്കും. ആടു ജീവിതം എന്ന സിനിമയിൽ അറബിയുടെ വേഷം അഭിനയിച്ച ഡോ. താലിബ് അൽ ബലൂഷി കുട്ടികളോട് സംവദിക്കും.