ഗുരുവിചാര ജ്ഞാനയജ്ഞം
Monday 25 August 2025 12:16 AM IST
തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് പൊടിയാടി 3553-ാം ശാഖ വേദിയായി. തിരുവല്ല യൂണിയൻ സൈബർസേന ചെയർമാൻ സനോജ് കളത്തുങ്കൽമുറി ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് രമണി അജിത്ത് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത്ത് ശശി സംഘടന സന്ദേശവും നൽകി. യൂണിയൻ പോഷകസംഘടന ഭാരവാഹികളായ കവിതാ സുരേന്ദ്രൻ, മോനിയമ്മ ചെല്ലപ്പൻ, ആര്യമോൾ, ഹരിലാൽ കാവിലേത്ത്, എന്നിവർ സംസാരിച്ചു.