ബിഹാർ രാജ്ഭവനിൽ ഓണാഘോഷം
Monday 25 August 2025 12:18 AM IST
തിരുവനന്തപുരം: മുൻ കേരള ഗവർണറും ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ബിഹാർ രാജ്ഭവനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബിഹാർ രാജ്ഭവനിൽ ആദ്യമായി നടന്ന ഓണാഘോഷത്തിൽ 400ലധികം മലയാളികൾ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും ആഘോഷത്തിനെത്തി. പൂക്കളവും 22 തരം കറികളോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.