വാക്ക് ഇൻ ഇന്റർവ്യൂ

Monday 25 August 2025 12:22 AM IST

കൊ​ല്ലം: ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സിൽ പ്രി​സം പാ​ന​ലി​ലെ വി​വി​ധ ത​സ്​തി​ക​ക​ളി​ലേക്ക് നാളെ വാ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ടക്കും. ഒ​രു സ​ബ് എ​ഡി​റ്റർ, ഒ​രു ക​ണ്ടന്റ് എ​ഡി​റ്റർ, ര​ണ്ട് ഇൻ​ഫർ​മേ​ഷൻ അ​സി​സ്റ്റന്റു​മാർ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്. യോ​ഗ്യ​ത: ഇൻ​ഫർ​മേ​ഷൻ അ​സി​സ്റ്റന്റ്-ജേർ​ണ​ലി​സം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ബി​രു​ദ​വും ജേർ​ണ​ലി​സം ഡി​പ്ലോ​മ​യും. സ​ബ് എ​ഡി​റ്റർ-ജേർ​ണ​ലി​സം ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ബി​രു​ദ​വും ജേർ​ണ​ലി​സം ഡി​പ്ലോ​മ​യും ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. ക​ണ്ടന്റ് എ​ഡി​റ്റർ- വീ​ഡി​യോ എ​ഡി​റ്റിം​ഗ് ബി​രു​ദം/ഡി​പ്ലോ​മ/ സർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് പാ​സാ​യി​രി​ക്ക​ണം. അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​കർ​പ്പു​ക​ളും തി​രി​ച്ച​റി​യൽ രേ​ഖ​യു​മാ​യി രാ​വി​ലെ 11ന് സി​വിൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സിൽ ഹാ​ജ​രാ​ക​ണം.