സ്വീകരണം നൽകി

Monday 25 August 2025 12:22 AM IST

പത്തനംതിട്ട: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളാ യാത്രയ് ക്ക് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രയിൽ സ്വീകരണം നൽകി. കെ.പി.സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി, ഡി.സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, എലിസബേത്ത് അബു എന്നിവർ പ്രസംഗിച്ചു.