സുപ്രീം കോടതി വിധി അനുചിതം
Monday 25 August 2025 12:23 AM IST
കൊല്ലം: 15-ാം വയസിൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന മുസ്ലീം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി വിധി ന്യായസംഹിതയ്ക്ക് ചേർന്നതല്ലെന്ന് ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്രം ഉന്നതാധികാര സമിതി. ശിശുവിവാഹം നിരോധിച്ച ഭാരതത്തിൽ മുസ്ലീം പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്നും ഉദ്യോഗത്തിൽ നിന്നും പിന്നോട്ടടിക്കുന്ന വിധി പോക്‌സോ കേസുകളെയും ബാലാവകാശ കമ്മിഷനെയും നിർവീര്യമാക്കുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ആദ്ധ്യക്ഷനായി. പി.വിജയബാബു, രാമചന്ദ്രൻ കടകംപള്ളി, ആശ്രാമം സുനിൽകുമാർ, കെ.പ്രസാദ്, എൽ.പ്രകാശ്, വെള്ളിമൺ സുകുമാരൻ ആചാരി, വി.സുരേഷ്ബാബു ചേരിയിൽ എന്നിവർ സംസാരിച്ചു.