എയ്‌ഡഡ് അദ്ധ്യാപക നിയമനാംഗീകാരം: വിശദീകരണം തേടി

Monday 25 August 2025 12:23 AM IST

കൊച്ചി:ഭിന്നശേഷിക്കാർക്കുള്ള തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ലഭിക്കുന്നില്ലെന്ന പേരിൽ എയ്‌ഡഡ് മേഖലയിലെ മറ്റ് അദ്ധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകാത്തതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.വ്യക്തിഗത എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ നടപടി.ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റ് അദ്ധ്യാപക/അനദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകാമെന്ന് എൻ.എസ്.എസിന്റെ ഹ‌ർജിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.എന്നാൽ വ്യക്തിഗത മാനേജ്മെന്റ് സ്‌കൂളുകളിൽ ഇപ്പോഴും നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നില്ലെന്നാണ് ആരോപണം.ഹർജിക്കാരും സുപ്രീംകോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്.ഇതിനിടെ,താത്കാലിക നിയമനം നടത്താൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവും സർക്കുലറും പുറപ്പെടുവിച്ചു.ഇത് റദ്ദാക്കി സ്ഥിരം നിയമനം നടത്താൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.