ക്യൂ പോസിറ്റീവ് ക്ലബ് ഉദ്ഘാടനം

Monday 25 August 2025 12:26 AM IST

കൊല്ലം: കരിക്കോട് അമൃതവിദ്യാലയത്തിലെ ക്യൂ പോസിറ്റീവ് ക്ലബിന്റെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. ക്വിസ് മത്സരങ്ങൾ മുഖേന പഠനം രസകരമാക്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഇന്റർസ്‌കൂൾ ക്വിസ് ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. അമൃത വിശ്വവിദ്യാപീഠം, ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ, ക്യൂ ഫാക്ടറി എന്നിവരുമായി സഹകരിച്ച് നടത്തിയ ക്വിസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രശസ്ത ക്വിസ് മാസ്റ്റർ മഹാദേവ് നമ്പ്യാർ സമ്മാനദാനം നിർവഹിച്ചു. ഐ.ക്യു.എ കേരള കൊല്ലം ചാപ്റ്റർ സെക്രട്ടറി അഡ്വ.ഡി.ഷൈൻ ദേവ്, അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് പ്രതിനിധി അഭിഷേക് പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.