നിലപാടിൽ മാറ്റമില്ല: അവന്തിക

Monday 25 August 2025 12:26 AM IST

കൊച്ചി: തന്റെ വെളിപ്പെടുത്തലിന് മുമ്പുള്ളതാണ് ഇന്നലെ രാഹുൽ പുറത്തുവിട്ട സംഭാഷണമെന്ന് ട്രാൻസ് ജെൻഡർ അവന്തിക പറഞ്ഞു. തന്റെ നിലപാടിൽ മാറ്റമില്ല. രാഹുൽ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇത് വാട്ട്സാപ്പ് സന്ദേശമായി അയച്ചത്. ഇക്കാര്യത്തിൽ ഒരു ഗൂഢാലോചനയുമില്ല. രാഹുൽ മറ്റുള്ളവരുടെ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്താണെന്നും ചാനലിനോട് അവന്തിക പ്രതികരിച്ചു.

രാഹുലിന്റെ മോശപ്പെട്ട മെസേജുകൾ വാനിഷിംഗ് മോഡിൽ ടെലിഗ്രാമിൽ അയച്ചതിനാൽ തന്റെ പക്കലില്ല. ടെലിഗ്രാം മെസേജുകൾ രാഹുൽ പുറത്തുവിടട്ടെ. അവ ഇല്ലാത്തതിനാലാണ് നിയമപരമായി നീങ്ങാൻ മടിക്കുന്നത്. ഭീഷണി ഉണ്ടായിരുന്നതിനാലും ജീവഭയം കൊണ്ടുമാണ് മൗനം പാലിച്ചത്. കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഇപ്പോഴും ഭീതിയിലാണെന്ന് അവന്തിക പറഞ്ഞു.

കെ.​പി.​സി.​സി തീ​രു​മാ​നി​ക്കും: ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

പാ​ല​ക്കാ​ട്:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​ ​ഉ​യ​രു​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​വി​ഷ​മം​ ​തോ​ന്നി​യെ​ന്ന് ​പാ​ല​ക്കാ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എ.​ ​ത​ങ്ക​പ്പ​ൻ.​ ​കെ.​പി.​സി.​സി​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ഉ​ന്ന​ത​നേ​താ​ക്ക​ളും​ ​ആ​ലോ​ചി​ച്ച് ​വേ​ണ്ട​ത് ​ചെ​യ്യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​രാ​ജി​വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​സാ​ദ്ധ്യ​ത​യു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​ത്.​ ​പാ​ല​ക്കാ​ട്ട് ​കോ​ൺ​ഗ്ര​സി​ന്റെ​ ​മു​ൻ​തൂ​ക്കം​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

രാ​ഹു​ൽ​ ​രാ​ജി​വ​യ്ക്ക​ണം: ഐ.​എ​ൻ.​ടി.​യു.​സി യു​വ​ജ​ന​ ​വി​ഭാ​ഗം

തൃ​ശൂ​ർ​:​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മൂ​ല്യ​വും​ ​ച​രി​ത്ര​വും​ ​അ​റി​യാ​ത്ത​വ​ർ​ ​പ്ര​സ്ഥാ​ന​ത്തെ​ ​ഒ​റ്റു​കൊ​ടു​ക്കു​ന്നു​വെ​ന്നും​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​സ്ഥാ​നം​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്നും​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​യു​വ​ജ​ന​ ​വി​ഭാ​ഗം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി.​ ​പാ​ർ​ട്ടി​ ​ഭാ​ര​വാ​ഹി​ത്വം​ ​ക്രി​മി​ന​ൽ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​പ്രി​വി​ലേ​ജാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​രാ​ഹു​ൽ​ ​മൂ​ക്കാ​തെ​ ​പ​ഴു​ത്ത​യാ​ളാ​ണ്.​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​തി​രി​ച്ചു​വാ​ങ്ങ​ണ​മെ​ന്നും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നു.