മെഡിസെപ്പ് ചൂഷണം അവസാനിപ്പിക്കണം

Monday 25 August 2025 12:27 AM IST

കൊല്ലം: ഗുണഭോക്താക്കളെ കൂടി കേട്ടിട്ടുവേണം മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ്‌ സംസ്ഥാന കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചികിത്സാ ചെലവ് രണ്ടിരട്ടി വർദ്ധിപ്പിച്ച് ഇൻഷ്വറൻസ് തുകയ്ക്ക് ശേഷമുള്ളത് രോഗികളിൽ നിന്ന് ഈടാക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ബി.ജയപ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.ജയഭാനു റിപ്പോ ർട്ടും ട്രഷറർ ജി.ഗോപകുമാർ കണക്കും അവതരിപ്പിച്ചു. എ.പ്രകാശ് സ്വാഗതവും പി.എൻ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ആർ.വേണു, കെ.ആശാലത, കെ.ടി.ബാലകൃഷ്ണൻ, ബി.സരളാദേവി, ഗോപിനാഥ് പാമ്പട്ടയിൽ, കെ.എൻ.വിനോദ് തുടങ്ങിയവർ സംസാരിച്ചു.