എസ്.എഫ്‌.ഐ പ്രവർത്തകന് കുത്തേറ്റു

Monday 25 August 2025 12:28 AM IST

കണ്ണൂർ: തോട്ടടയിൽ എസ്.എഫ്‌.ഐ പ്രവർത്തകന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെ.എം വൈഷ്ണവിനാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. തോട്ടട എസ്.എൻ.ജി കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് വൈഷ്ണവ് ചോദ്യം ചെയ്തതിനു പിന്നാലെ ബൈക്കിലെത്തിയ സംഘം വൈഷ്ണവിനെ ആക്രമിക്കുകയായിരുന്നു.

കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് എസ്.എഫ്‌.ഐ ആരോപിച്ചു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.