ഷെർഷാദിന് ഐസക്കിന്റെ വക്കീൽ നോട്ടീസ്

Monday 25 August 2025 12:38 AM IST

തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണങ്ങളും അധിക്ഷേപങ്ങളും നടത്തിയ വ്യവസായി മുഹമ്മദ് ഷെർഷാദിന് വക്കീൽ നോട്ടീസയച്ച് ഡോ.ടി.എം.തോമസ് ഐസക് .നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പ്രസ്താവനകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്.