ഖദർ ഒരച്ചടക്കം: അജയ് തറയിൽ

Monday 25 August 2025 12:47 AM IST

തിരുവനന്തപുരം: കോൺഗ്രസിലെ യുവനേതാക്കൾ ഖദർ ധരിക്കാത്തതിനെ വിമർശിച്ച് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ട് വിവാദത്തിന് വഴിയൊരുക്കിയ പാർട്ടി നേതാവ് അജയ് തറയിൽ വീണ്ടും ട്രോൾ പോസ്റ്റുമായെത്തി. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് പുതിയ പോസ്റ്റ്.

' ഓണക്കോടിക്ക് ഏത് മൂഡ്, ഖാദി മൂഡ്, പുതുതലമുറ ഡിസൈനുകളിൽ ഖാദി വസ്ത്രങ്ങൾ ഓണത്തിന് 30 ശതമാനം റിബേറ്റ് 'എന്നാണ് അജയ് തറയിലിന്റെ പോസ്റ്റ്. ഖദർ ഒരു ഡിസിപ്ലിനാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നും, ഖദറിടാതെ നടക്കുന്നതാണ് ന്യൂജെനെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അജയ് തറയിൽ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസിലെ പുതിയ തലമുറ നേതാക്കൾ ഖദറിൽ നിന്ന് അകലുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു അന്നത്തെ പോസ്റ്റ്.