ഡി.എ, ഡി.ആർ പ്രഖ്യാപനം കബളിപ്പിക്കൽ
Monday 25 August 2025 2:15 AM IST
തിരുവനന്തപുരം: 2022 ജൂലായ് മുതലുള്ള 3ശതമാനം ഡി.എ, ഡി.ആർ പ്രഖ്യാപിക്കുമ്പോൾ 36 മാസത്തെ കുടിശിക കവർന്നെടുത്ത് പെൻഷൻകാരേയും ജീവനക്കാരേയും സർക്കാർ കബളിപ്പിക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കെല്ലാം ഡി.എ, ഡി.ആർ കുടിശികയില്ലാതെ നൽകുമ്പോൾ കുറഞ്ഞ പെൻഷനും ശമ്പളവും വാങ്ങുന്നവർക്ക് അത് നൽകാതിരിക്കുന്നത് നീതിനിഷേധമാണെന്ന് പ്രസിഡന്റ് എം.പി വേലായുധനും ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കളും വ്യക്തമാക്കി.