ചാർട്ടേഡ് എക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സ്

Monday 25 August 2025 1:26 AM IST

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് എക്കൗണ്ട്സ് ഓഫ് ഇന്ത്യ ചാർട്ടേഡ് എക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിന് 2025 സെപ്തംബർ 1വരെ അപേക്ഷിക്കാം. www.icai.org.

ബിസിനസ്സ്, ലീഡർഷിപ്പ്, എ.ഐ, സൈബർസെക്യൂരിറ്റി, ഡാറ്റ മാനേജ്മെന്റ് സ്കില്ലുകൾക്ക് പ്രസക്തിയേറുന്നു

കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2025 റിപ്പോർട്ടിൽ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്കില്ലുകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലീഡർഷിപ്പ്, സൈബർസെക്യൂരിറ്റി, എ.ഐ സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. ടെക്നോളജി,എ. ഐ, ആഗോളവത്‌കൃതയുഗത്തിൽ വ്യവസായ സേവനമേഖലകൾക്കാവശ്യമായ സ്കില്ലുള്ളവരുടെ ആവശ്യകത വളരെയേറെയാണ്. ജോബ്‌സ്കിൽസ് റിപ്പോർട്ട് 100 രാജ്യങ്ങളിൽ നിന്നുള്ള 5 ദശലക്ഷം പഠിതാക്കളിൽ നിന്നാണ് ഡാറ്റ ശേഖരിച്ചത്.

ലീഡർഷിപ്പ് സ്കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്മെന്റ് എന്നിവ പ്രാധാന്യമർഹിക്കുന്നു.എ.ഐ അധിഷ്ഠിത സ്കില്ലുകൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരുന്നു. മികച്ച 10 സ്കില്ലുകളിൽ ഏഴോളം ബിസിനസ്സ് സ്കില്ലുകളുണ്ട്. മാർക്കറ്റിംഗ്, പരസ്യ വ്യവസായ, ഉപഭോക്തൃ മേഖലയിൽ ഉല്പാദനവർദ്ധനവിനും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇവ ഏറെ ഉപകരിക്കും. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്മെന്റ്, കമ്പ്യൂട്ടിംഗ്, ക്‌ളൗഡ്‌ കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾക്കു സാങ്കേതിക തൊഴിൽ സ്കില്ലുകളിൽ അവസരങ്ങളേറെയാണ്. ഓഡിറ്റ്, പ്രൊഫഷണൽ സെർട്ടിഫിക്കേഷൻ സ്കില്ലുള്ളവർക്ക് തൊഴിൽ അവസരങ്ങളേറെയാണ്. ഇ-കൊമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഉപഭോക്തൃ വിജയം, പവർ ബി 1( Surface ഡാറ്റ), ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്‌മന്റ് എന്നിവയാണ് 10 മുൻനിര സ്കില്ലുകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വ‌ടൈസിംഗ് മേഖല കരുത്താർജ്ജിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്കില്ലുകൾക്കും, കോഴ്‌സുകൾക്കും സാദ്ധ്യതയേറുന്നു. 2030 ഓടു കൂടി ഈ മേഖല 1.5 ട്രിലൈൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഡാറ്റ സയൻസ് സ്കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീഇൻഫോഴ്‌സ്‌മെന്റ് ലേർണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ.

റീഇൻഫോഴ്‌സ്‌മെന്റ് ലേർണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേർണിംഗ് സ്കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനിയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ്‌ ലാംഗ്വേജ് മോഡൽസ് എന്നിവ എ.ഐ സ്കില്ലുകളിൽപ്പെടുന്നു. മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ചുള്ള കൈവരിച്ചത് മാത്രമേ സേവനമേഖലയിൽ മികച്ച തൊഴിലവസരങ്ങൾ നേടാൻ സാധിക്കൂ. യഥേഷ്ടം ഓൺജോബ് സ്കില്ലുകൾ, സെർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്സുകൾ എന്നിവ നിലവിലുണ്ട്. താല്പര്യം, അഭിരുചി, പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകൾക്ക് ചേരാവുന്നതാണ്. നിരവധി ഓൺലൈൻ ടെക്നോളജി പ്ലാറ്റുഫോമുകളും നിലവിലുണ്ട്.