കേരള സർവകലാശാല
ഒന്നാം വർഷ ബി.എഡ് പ്രവേശനം
സ്പോട്ട് അലോട്ട്മെന്റ് ഇന്ന് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ:/എയ്ഡഡ് /സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബി.എഡ് കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കില്ല (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ). ഇ.ഡബ്ലിയു.എസ് വിഭാഗത്തിലുള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
ഇ.ഡബ്ലിയു.എസ്, കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ട, ഡിഫൻസ് ക്വാട്ട, സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ പ്രസ്തുത വിഭാഗങ്ങളിലെഅപേക്ഷാർത്ഥികളുടെ അഭാവത്തിൽ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന മറ്റ് വിദ്യാർത്ഥികളിൽ വിഷയ പരിഗണനയില്ലാതെ ഉയർന്ന ഇൻഡക്സ് മാർക്കുള്ള വിദ്യാർത്ഥിക്ക് നൽകുന്നതാണ്. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളേജുകളിൽ രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. ഇതര സർവകലാശാല വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ സാക്ഷ്യപത്രം നൽകി രക്ഷകർത്താവ്/ പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.