കൺട്രി ക്ളബ് 100കോടിയുടെ പദ്ധതി നടപ്പാക്കും

Monday 25 August 2025 1:29 AM IST

തിരുവനന്തപുരം:ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനമായ കൺട്രി ക്ളബ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 100കോടിരൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ.രാജീവ് റെഡ്ഡി അറിയിച്ചു.ആലപ്പുഴ, മൂന്നാർ, വയനാട്, വാഗമൺ, കുമരകം എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക.